Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalനീറ്റ് ചോദ്യപേപ്പര്‍...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം

ന്യൂഡൽഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു .മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്.പരീക്ഷയ്‌ക്ക് മുന്‍പ് രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ഒരു കൈയെഴുത്ത് ‘ഗസ് പേപ്പറി’ലെ 140 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി സമാനമാണെന്ന് കണ്ടെത്തിയതാണ് വിവാദത്തിന് ആധാരം. ഏകദേശം 600 മാര്‍ക്കിനുള്ള ചോദ്യങ്ങളും ഈ കൈയെഴുത്ത് രേഖയിലുണ്ടായിരുന്നു.

കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി ഈ ചോദ്യപേപ്പർ മെയ് 1-ന് സിക്കറിലുള്ള ഒരു സുഹൃത്തിന് അയച്ചുനല്‍കുകയായിരുന്നു.തുടർന്ന് ഈ ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.20,000 മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്.അന്വേഷണം കേരളത്തിലേയ്ക്കും നീളുന്നതായി വിവരമുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ട്രാക്കിൽ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലം : കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ട്രാക്കിന് സമീപമുള്ള റോഡിരികിൽ നിന്നും ടെലിഫോൺ പോസ്റ്റെടുക്കുന്ന...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ : കോട്ടയം മെഡിക്കൽ കോളേജിൽ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം

കോട്ടയം : വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം ഗവ .മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC - Hyperthermic intraperitoneal chemotherapy)...
- Advertisment -

Most Popular

- Advertisement -