Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഭാരതത്തിന്റെ പതാകയേന്തിയ...

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ  ആക്രമണം. ആഗോളതലത്തിൽ ഭാരതം വളർന്നുവരുന്ന ശക്തിയായി മാറുമ്പോൾ,  വാണിജ്യ താൽപ്പര്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.

ഒമാൻ തീരത്തുണ്ടായ ഈ ആക്രമണം ‘അംഗീകരിക്കാനാവില്ലെന്ന്’ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ ഭാരതത്തിന്റെ കപ്പലിനെ ലക്ഷ്യം വെച്ചത് രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പുറപ്പെടുവിച്ച പ്രസ്താവനയിൽ, സിവിലിയൻ നാവികരെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യം വെക്കുന്നതിനെ കടുത്ത ഭാഷയിലാണ്  അപലപിച്ചത്.  അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നിരപരാധികളായ നാവികർക്കും നേരെയുള്ള ഇത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല,” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ശക്തമായ ദേശീയബോധത്തിലൂന്നിയ വിദേശനയം പിന്തുടരുന്ന ഭാരതം, ലോകവേദിയിൽ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുമെന്ന വ്യക്തമായ സൂചനയാണിത് നൽകുന്നത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നത് ആശ്വാസകരമാണ്. രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ച ഒമാൻ അധികൃതർക്ക് ഭാരതം നന്ദി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിലിലാണ് പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി...

ഷിരൂർ ദുരന്തം : അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

തിരുവനന്തപുരം : ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇതു സംബന്ധിച്ച ഉത്തരവ്...
- Advertisment -

Most Popular

- Advertisement -