Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസതീശന് ജനങ്ങളുടെ...

സതീശന് ജനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ചെന്നിത്തല

തൃശ്ശൂർ : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഗുരുവായൂരെത്തി നിർമാല്യം തൊഴുത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സതീശന് എല്ലാവിധ ആശംസകളും നേർന്ന ചെന്നിത്തല പത്തുവർഷത്തെ ദുർഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുകയാണ് ഈ ഗവൺമെന്റിന്റെ ഉത്തരവാദിത്വമെന്നും അക്കാര്യത്തിൽ സതീശന് ജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു .

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഗുരുവായൂരിലേക്ക് പോയ ചെന്നിത്തല ഇന്നലെ വൈകിട്ട് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഗുരുവായൂർ ദർശനത്തിനു ശേഷം ട്രെയിൻ മാർഗം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നൻകരച്ചിറയിൽ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു: മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മുത്തൂർ പാലത്തിന് സമീപം മന്നൻകരച്ചിറ - ചാലക്കുഴി റോഡിൽ വേസ്റ്റ്  കയറ്റി പോയ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട്...

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760...
- Advertisment -

Most Popular

- Advertisement -