Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമോദി യുഎഇയിൽ...

മോദി യുഎഇയിൽ : ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ സ്വീകരണം

അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി.മോദിയുടെ വിമാനത്തെ യു.എ.ഇ. വ്യോമസേനയുടെ എഫ്.-16 ബ്ലോക്ക് 60 ഡെസേർട്ട് ഫാൽക്കൺ ജെറ്റുകളുടെ അകമ്പടിയോടെ സ്വീകരിച്ചു .യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ മോദിയെ സ്വാഗതംചെയ്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. യു.എ.ഇ. നൽകിയ വരവേൽപ്പിന് മോദി നന്ദിയറിയിക്കുകയും ചെയ്തു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പിട്ടു.യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇ. സന്ദർശനത്തിനു പിന്നാലെ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈക്കോടതി ഉത്തരവ് പ്രകാരം കൊടിതോരണങ്ങൾ അഴിച്ചുമാറ്റിയത് തടഞ്ഞതിന് കേസ്: സി ഐ ടി യു നേതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി  സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത്  വീട്ടിൽ സക്കീറി(58)നെതിരെയാണ്...

എം സി റോഡ് നവീകരണം: പദ്ധതി തുക  39 കോടി

ചങ്ങനാശ്ശേരി: എം സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിലെ നവീകരണം തുടങ്ങുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. ഇത് സംബന്ധിച്ചുള്ള കരാർ  കൈമാറി സർവേ...
- Advertisment -

Most Popular

- Advertisement -