Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeHealthഎബോള :...

എബോള : ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO

കോംഗോയിലും ഉഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ തുടർന്ന് WHO ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .300-ലധികം ആളുകളിൽ രോഗബാധ സംശയിക്കുകയും 88 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

നിലവിലുള്ള രോഗവ്യാപനത്തിന് കാരണം അംഗീകൃത ചികിത്സകളോ വാക്സിനുകളോ ഇല്ലാത്ത, എബോള രോഗത്തിന്റെ അപൂർവ്വമായ ഒരു വകഭേദമായ ബുണ്ടിബുഗ്യോ വൈറസാണ്.എന്നാൽ ഇതൊരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ആയിട്ടില്ലാത്തതിനാൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല .

ഓർത്തോബോലവൈറസ് ജനുസ്സിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ ഒരു പകർച്ചവ്യാധിയാണ് എബോള വൈറസ്.ഇതൊരു മൃഗജന്യ രോഗമാണ്. മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത ക്ഷീണം, അസ്വസ്ഥത, പേശി വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.1976-ൽ കോംഗോയിൽ എബോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ വീട്ടില്‍ നിന്ന് നാല് തോക്കുകളും പണവും പിടിച്ചെടുത്തു

കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട്...

നിയമസഭാ സമ്മേളനം തുടങ്ങി ; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

തിരുവനന്തപുരം ; പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ പറഞ്ഞു .അതിദരിദ്രരുടെ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കും. എല്ലാവർക്കും...
- Advertisment -

Most Popular

- Advertisement -