Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്ക് തോട്ടിലേയ്ക്ക്...

ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് മരിച്ചത്. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയൻ(21) ആണ് മരിച്ചത്. ഈ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ആരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കത്തോട് തെങ്ങുംപള്ളി ഭാഗത്ത് പൂവത്തിളപ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ ബൈക്കുമായി മത്സരയോട്ടത്തിൽ ഏർപ്പെടുകയായിരുന്നു ആകാശ് എന്ന് പൊലീസ് പറഞ്ഞു.

ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ആകാശ് മരണപ്പെട്ടിരുന്നു.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് മേൽ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുലിനെതിരെ മാതൃകാപരമായി നടപടിയെടുത്തു : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോൾ...

ചെങ്ങന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ദേശീയ സാങ്കേതിക ശില്പശാല

ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി - 2025 ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -