Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസിൽവർലൈൻ പദ്ധതി...

സിൽവർലൈൻ പദ്ധതി റദ്ദാക്കി ; പിഎസ്സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചു . പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും.മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് .

സിൽവർലൈൻ പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകി.2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിക്കാൻ പിഎസ്സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയറ്റിൽ കുടുങ്ങിയത് കത്രികയല്ല; ശസ്ത്രക്രിയ നടത്തിയത് ഞാനല്ല- ഡോ.ലളിതാംബിക

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിൽ വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല മസ്കിറ്റോ എന്നുള്ള ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബികയുടെ വിശദീകരണം.ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം...

മാരാമണ്‍ കൺവെൻഷൻ : നാളെ  മുതല്‍ ഒരുക്ക പ്രാര്‍ത്ഥന

കോഴഞ്ചേരി : മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ചുമതലയിലുള്ള 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ഭാഗമായി നാളെ മുതല്‍ (ജനുവരി 31 വെള്ളി ) ഫെബ്രുവരി 8 ശനി വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍...
- Advertisment -

Most Popular

- Advertisement -