Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപതിനാറാം നിയമസഭ...

പതിനാറാം നിയമസഭ നിലവിൽ വന്നു : നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ 9ന് എം എൽ എ മാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.

ഫൈസൽ ബാബു, മാണി സി കാപ്പൻ, ഡോ. മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ഷിബു ബേബി ജോൺ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, രമേഷ് പിഷാരടി എന്നിവർ ഇംഗ്ലീഷിലും, എ കെ എം അഷറഫ് കന്നഡയിലും, എഫ് രാജ തമിഴിലും മറ്റംഗങ്ങൾ മലയാളത്തിലുമാണ് സത്യവാചകം ചൊല്ലിയത്.

പ്രോ ടേം സ്പീക്കറായി സഭ നിയന്ത്രിച്ച ജി സുധാകരൻ മേയ് 20ന് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 22നാണ് നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്തൽ ; രണ്ട് പേർ പിടിയിൽ

തൃശ്ശൂർ : തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 280 ഗ്രാം...

വീട്ടിലെ പ്രസവത്തിനിടെ മരണം : സഹായിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത്‌ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്. മരിച്ച അസ്മയുടെ...
- Advertisment -

Most Popular

- Advertisement -