Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഅയൽവാസിയെ  ആക്രമിച്ച്...

അയൽവാസിയെ  ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ ഉപയോഗിച്ചും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി  പുത്തൻവീട്ടിൽ വിനീത് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പറപ്പട്ടി സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ സന്തോഷിനെയാണ്  വിനീത് കത്തികൊണ്ടും കോടാലികൈ കൊണ്ടും ആക്രമിച്ചത്. സന്തോഷിന്റെ കയ്യിൽ നിന്നും വിനീത് വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊടുമൺ പോലീസ് ഇൻസ്പെക്ടർ  ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐമാരായ ജിനു,  അനൂപ് എസ് സി പി ഒ അലക്സ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...

സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു

കാസർഗോഡ് : വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ് ലൈൻ ഓപ്പറേറ്ററായ യുവാവ് വീണ് മരിച്ചു.ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണു മരിച്ചത്.ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. സിപ് ലൈനിൽ സഞ്ചരിക്കാനെത്തിയ...
- Advertisment -

Most Popular

- Advertisement -