Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപെരുന്നാൾ ദിനത്തിൽ...

പെരുന്നാൾ ദിനത്തിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ

കോഴിക്കോട് : സൗദിയിൽ ജയിൽ മോചിതനായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തി.പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.എല്ലാവരോടും ഒരുപാട് നന്ദിയെന്നും വളരെ സന്തോഷമെന്നും അബ്ദുല്‍ റഹീം പ്രതികരിച്ചു.

സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 വർഷമായി ജയിലായിരുന്നു റഹിം. ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനം സാധ്യമായത്. ജനകീയ ഇടപെടലിലൂടെ 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്.കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്.ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികനെ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് കൂനങ്കര പുളിമൂട്ടിൽ  ഷൈൻ ഷാജി (35)...

ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കൊടുമൺ  ചിരണിക്കലിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് പട്ടാഴി കടുവാത്തോട് ഭാഗത്തെ കല്ലടയാറ്റിലെ കടവിൽ ഇന്ന് ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -