Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമില്‍മ പാലിന്...

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.

മറ്റു പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്. ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണു പാല്‍വില കൂട്ടുന്നതെന്നും ലിറ്ററിന് 4 രൂപ കൂട്ടുമ്പോള്‍ മൊത്തം വര്‍ധനയുടെ 83.75% തുക (3.35 രൂപ) കര്‍ഷകര്‍ക്കു ലഭിക്കുമെന്നും മില്‍മ അറിയിച്ചു.

ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബര്‍ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് 6 രൂപയാണ് വര്‍ധിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുരുത്തി മരിയന്‍ പാലിയേറ്റീവ് & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ആരംഭിച്ചു

ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ മരിയന്‍ പാലിയേറ്റീവ് & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് പ്രശസ്ത ഓങ്കോളജി വിദഗ്ധന്‍ ഡോ. ജേക്കബ് കുര്യന്‍ നേര്യംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജേക്കബ്...

ശബരിമല സ്ത്രീ പ്രവേശന വിഷയം : എ പത്മകുമാറിനെതിരെയുള്ള നിർണായക ജില്ലാ കമ്മിറ്റി യോഗം ഇന്ന്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ജാമ്യത്തിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സി പി എം നേതാവുമായ എ പത്മകുമാറിനെതിരെയുള്ള നിർണായക ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും. രാവിലെ 10.30...
- Advertisment -

Most Popular

- Advertisement -