Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsപാൽ ടാങ്കർ...

പാൽ ടാങ്കർ ലോറിയും വാഴക്കുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

തിരുവല്ല :  എം സി റോഡിലെ കുറ്റൂരിൽ   മഹാരാഷ്ട പാൽ ടാങ്കർ ലോറിയും തമിഴ്നാട്ടിൽ നിന്നു കോട്ടയം മാർക്കറ്റിലേക്ക്  വാഴകുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ  മരിച്ചു. തമിഴ്നാട് തെങ്കാശി സ്വദേശി  അർജുൻ (22) ആണ് മരിച്ചത്.  ഇന്ന് പുലർച്ചെ 3-ന് കുറ്റൂർ ഐ ഒ ബി  ബാങ്കിനു സമീപം ആയിരുന്നു അപകടം.

അപകടത്തെ തുടർന്ന്  ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.  പാൽ ടാങ്കറിലെ പരിക്കേറ്റ  ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിരുവല്ല പോലീസും ഫയർഫോഴ്സും എത്തി വേണ്ട ക്രമീകരണം ഏർപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി മറുവശത്തേക്ക് കടക്കവെ ട്രെയിൻ തട്ടി കോട്ടയം  സ്വദേശിനിയുടെ കാലറ്റു

കോട്ടയം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക് കടക്കവെ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി കോട്ടയം തിരുവാതുക്കൽ സ്വദേശിനിയുടെ കാലറ്റു. തിരുവാതുക്കൽ സ്വദേശിനി പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30 ന്...

നിലയ്ക്കലിൽ പുലിയുടെ സാന്നിധ്യം: പ്രദേശവാസികളിൽ ഭീതിയിൽ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിലെ നിലയ്ക്കലിൽ പുലിയുടെ സാന്നിധ്യം. നിലയ്ക്കലിലെ പെട്രോൾ പമ്പിൽ എത്തിയ പുലി പമ്പിലെ തറയിൽ വിശ്രമിക്കുന്ന ദൃശ്യമാണ് സി സി ടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ...
- Advertisment -

Most Popular

- Advertisement -