Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsപാൽ ടാങ്കർ...

പാൽ ടാങ്കർ ലോറിയും വാഴക്കുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

തിരുവല്ല :  എം സി റോഡിലെ കുറ്റൂരിൽ   മഹാരാഷ്ട പാൽ ടാങ്കർ ലോറിയും തമിഴ്നാട്ടിൽ നിന്നു കോട്ടയം മാർക്കറ്റിലേക്ക്  വാഴകുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ  മരിച്ചു. തമിഴ്നാട് തെങ്കാശി സ്വദേശി  അർജുൻ (22) ആണ് മരിച്ചത്.  ഇന്ന് പുലർച്ചെ 3-ന് കുറ്റൂർ ഐ ഒ ബി  ബാങ്കിനു സമീപം ആയിരുന്നു അപകടം.

അപകടത്തെ തുടർന്ന്  ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.  പാൽ ടാങ്കറിലെ പരിക്കേറ്റ  ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിരുവല്ല പോലീസും ഫയർഫോഴ്സും എത്തി വേണ്ട ക്രമീകരണം ഏർപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം:ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് ടെസ്റ്റും, ഡ്രൈവിങ്ങ് പരിശീലനവും ബഹിഷ്‌കരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും...

ദൈവദശകം ആഗോള പ്രാർത്ഥന ഇന്ന്

പത്തനംതിട്ട: ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവ്വചരാചരങ്ങളുടെയും നന്മയ്ക്കായി ശ്രീനാരായണഗുരു രചിച്ച അമരകൃതി 'ദൈവദശക'ത്തിന്റെ ആഗോള പ്രാർത്ഥന ഇന്ന് വൈകിട്ട് 7:15-ന് നടക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗുരുഭക്തരും പ്രവാസി മലയാളികളും തങ്ങളിരിക്കുന്ന ഇടങ്ങളിൽ ഏകമനസ്സോടെ ഈ...
- Advertisment -

Most Popular

- Advertisement -