Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി കെ...

ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ടെർമിനലിന്റെ നിർമ്മാണം : ഉന്നതതലസംഘം സ്ഥലം സന്ദർശിച്ചു

ചങ്ങനാശ്ശേരി : ഇലക്ഷന്റെ പെരുമാറ്റ ചട്ടങ്ങളിൽ പെട്ടു  താമസം നേരിട്ട ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണം ത്വരിതഗതിയിൽ ആക്കുവാൻ  എംഎൽഎ അഡ്വ. ജോബ് മൈക്കിളിൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.  കെ എസ് ആർ ടി സി സി.എം.ഡി പ്രമോജ് ശങ്കർ  ഐ ഒ എഫ് എസ് നേരിട്ട് എത്തിയാണ് സ്ഥലം സന്ദർശനം നടത്തിയത്.

ഭരണാനുമതി കിട്ടിയ പ്രവർത്തിയിലെ എസ്റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാൻ എം.എൽ.എ. പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുൻസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ്, KSRTC ജനറൽ മാനേജർ ജോഷ്വ,ആർക്കിടെക്ട് സൂര്യ നാരായൺ , PWD അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മഞ്ചുള,  അസിസ്റ്റൻറ് എഞ്ചിനീയർ രാജി , ഓവർസിയർ പ്രമോദ് ,ഡിറ്റിഒ അനിൽ കുമാർ, എ റ്റി ഒ രമേശ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപറമ്പിൽ, ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയർ സംബന്ധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ് നാട്ടിൽ സ്കൂൾവാൻ ട്രെയിനിലിടിച്ച സംഭവം : ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്‌തു

ചെന്നൈ : കടലൂരിൽ സ്കൂൾവാൻ ട്രെയിനിലിടിച്ചു 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു.സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ...

ന്യൂനമർദ്ദം : ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ...
- Advertisment -

Most Popular

- Advertisement -