Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രത്തിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്  പറഞ്ഞു. ദർശനത്തിന് മണിക്കൂറുകൾ വരി നിൽക്കുന്നത് ഒഴിവാക്കാൻ ഫെയിസ് ആപ്പ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്.

ഭക്തർക്ക് സുഖദർശനം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പാലിച്ചാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. ഫെയിസ് ആപ്പ് സംവിധാനം നടപ്പിലാക്കാൻ അപേക്ഷിച്ച ഏജൻസികളിൽ നിന്ന് മികച്ച ഏജൻസിക്ക് ഇതിന്റെ ചുമതല കൈമാറും.

ക്യൂ കോംപ്ലക്‌സ് പ്രാവർത്തികമാക്കുന്നത് വരെയാണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നത്. അത്യാധുനിക ക്യൂ കോപ്ലക്‌‌സ് നിർമിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനകാലത്തെ റോഡ് സുരക്ഷയ്ക്ക് പത്തനംതിട്ടയ്ക്ക് 4.25 കോടി

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് പത്തനംതിട്ട ജില്ലയിലെ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ (കെ.ആര്‍.എസ്.എ.) ഫണ്ടില്‍നിന്നാണ് തുക...

ചെട്ടികുളങ്ങര കുംഭഭരണി : മാർച്ച് നാലിന്  പ്രാദേശിക അവധി

മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച്  മാർച്ച്  നാലിന്  മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
- Advertisment -

Most Popular

- Advertisement -