Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപ്രളയ സാധ്യത...

പ്രളയ സാധ്യത പ്രദേശം എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു

തിരുവല്ല : കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ലയിലെ പ്രളയ സാധ്യത പ്രദേശങ്ങള്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു. പെരിങ്ങര വില്ലേജിലെ മണിമലയാറിന്റെയും നിരണം വില്ലേജിലെ പമ്പയാറിന്റെയും തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി.

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കേണ്ട മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, നിരണം വെസ്റ്റ് എം ഡി എല്‍ പി എസ്, കടപ്ര സെന്റ് മേരീസ് യുപിഎസ് തുടങ്ങിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. വിവിധ സ്ഥലങ്ങളിലെ പ്രളയ സാധ്യത, സുരക്ഷാ ക്രമീകരണങ്ങള്‍, മുന്‍ വര്‍ഷങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ വിലയിരുത്തി.

പെരിങ്ങര വില്ലേജ് ഓഫീസര്‍ പി ശിവകുമാര്‍ , നിരണം വില്ലേജ് ഓഫീസര്‍ എസ് ശ്രീകല തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഹാസിനി മണിരത്‌നം അഭിനയിക്കുന്ന അഞ്ചാം പ്രമാണം:  ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിന്റെ ചിത്രീകരണം  കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചത്. ജയ് ദേവ്...

Kerala Lottery Results : 05-10-2025 Samrudhi SM-23

1st Prize Rs.1,00,00,000/- MC 275170 (THIRUR) Consolation Prize Rs.5,000/- MA 275170 MB 275170 MD 275170 ME 275170 MF 275170 MG 275170 MH 275170 MJ 275170 MK 275170...
- Advertisment -

Most Popular

- Advertisement -