Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഹ്യൂമൻ റൈറ്റ്സ്...

ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിന വാരാചരണവും സെമിനാറും സംഘടിപ്പിച്ചു.

തിരുവല്ല: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി (HROS) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുവല്ല താലൂക്ക് കമ്മിറ്റിയും ANAMS-മായി സഹകരിച്ച് ലോക പരിസ്ഥിതി ദിന വാരാചരണവും സെമിനാറും സംഘടിപ്പിച്ചു. കാക്കത്തുരുത്ത് മഞ്ഞാടിയിലുള്ള മുക്തിഭവനിൽ (ANAMS) വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ ലേഖ എസ്. നിർവ്വഹിച്ചു.

HROS തിരുവല്ല പ്രസിഡന്റ് ജോർജി എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. A V ജോർജ് നയിച്ച പരിസ്ഥിതി ദിന സെമിനാർ HROS പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു .​ചടങ്ങിൽ കാക്കത്തുരുത്തിലുള്ള കുടുംബങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ വർഗീസ് കെ.വി.പരിസ്ഥിതി ദിന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. HROS തിരുവല്ല സെക്രട്ടറിഅനു ഗോപാൽ,ട്രഷറര്‍ സൈജു , ജോയ് ആലുക്കാസ് പ്രതിനിധി ഷെൽട്ടൺ റാഫേൽ, അന്നമ്മ T ബേബി,എന്നിവർ ചടങ്ങിൽ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന്റെ വികസനം ലക്ഷ്യം : അമിത് ഷാ

തിരുവനന്തപുരം : നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസവും അതിന് ബിജെപിയുടെ മുഖ്യമന്ത്രിയുമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .ബിജെപിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അധികാരം ഈ വർഷത്തെ...

വേളി കടൽത്തീരത്ത് കൈകൾ കൂട്ടിക്കെട്ടിയനിലയിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

തിരുവനന്തപുരം : വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു .കൈകൾ തുണി കൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു മൃതദേഹം .50 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട് .രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം...
- Advertisment -

Most Popular

- Advertisement -