Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaയാത്രയ്ക്കിടെ കെഎസ്ആർടിസി...

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു: ഒരാൾക്ക് പരുക്ക്

ആലപ്പുഴ:  യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. ഒരാൾക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിക്ക് ചേർത്തലയിൽ നിന്നും  സർവീസ് പോയ അരൂക്കുറ്റി_ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്  പൂച്ചയ്ക്കൽ സ്ഥലത്തു വച്ച് മുൻ  വലത്തുവശത്തെ ടയർ ഊരിപ്പോയത്. ഊരിപ്പോയ ടയർ അടുത്തുള്ള കടയുടെ ഷട്ടറിൽ ചെന്നിടിച്ച് ഷട്ടർ തകരാറിലായി.ഷട്ടറിൽ ഇടിച്ചു തിരിഞ്ഞു അതുവഴി നടന്നു വന്നിരുന്ന ആളുടെ ദേഹത്ത് തട്ടി ആൾ മറിഞ്ഞു വീണു തലയ്ക്കു പരിക്കേറ്റു.

സംഭവത്തോടെ റോഡിൽ വാഹന തടസം ഉണ്ടായതോടെ  പ്രകോപിതരായ ബൈക്ക് യാത്രക്കാരിൽ ഒരാൾ ഡ്രൈവറെ മർദിച്ച് കടന്നു കളഞ്ഞു. ബൈക്ക് നമ്പർ കണ്ടു പിടിക്കുന്നതിനായി അടുത്തുള്ള കടകളിൽ നിന്നും സി സി ടി വി പരിശോധിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. അവധി ദിനമായതിനാൽ മറ്റ് അപകടം ഒഴിവായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്‌നാനായ യുവജന സമാജം അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു

കോട്ടയം : ചിങ്ങവനം ആസ്ഥാനമായുളള ക്‌നാനായ യാക്കോബായ സഭയിലെ രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിനിടെ ക്‌നാനായ യുവജന സമാജം അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ക്നാനായ യാക്കോബായ സഭ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വിഛേദിച്ച്...

ജമ്മുകശ്മീരിൽ മൂന്ന് പാക് ഭീകരരെ സുരക്ഷാസേന വധിച്ചു : ഒരു സൈനികന് വീര മൃത്യു

ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ അഖ്നൂർ സെക്ടറിലും പിന്നീട്...
- Advertisment -

Most Popular

- Advertisement -