Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ലഹരിവിതരണക്കാർ...

കൊച്ചിയിൽ ലഹരിവിതരണക്കാർ പിടിയിൽ

കൊച്ചി:  ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.

ചേരാനല്ലൂരിൽ വാടക വീട് എടുത്തായിരുന്നു ഇവരുടെ പ്രവർത്തനം. പ്രീമിയം കസ്റ്റമേര്‍സി’നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അമല്‍ ജോര്‍ജിനെ നേരത്തെ ലഹരിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന് പിടിയിലായത്. അഭിജിത്തിന്റെ അക്കൗണ്ട് വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് ഹൈ പ്രൊഫൈൽ ആളുകൾക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിവിധ ഇടങ്ങളിൽ നിന്ന് ലഹരി എത്തിച്ചതിന് ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇവർ‌ ആർക്കൊക്കെയാണ് ലഹരി നൽകിയിരുന്നതെന്ന കാര്യത്തിൽ‌  പോലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം  

ആലപ്പുഴ: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും...

Kerala Lotteries Result 02-01-2026 Suvarna Keralam SK-34

1st Prize Rs.1,00,00,000/- RW 231825 (THRISSUR) Consolation Prize Rs.5,000/- RN 231825 RO 231825 RP 231825 RR 231825 RS 231825 RT 231825 RU 231825 RV 231825 RX 231825...
- Advertisment -

Most Popular

- Advertisement -