Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവർഗീസ് മാമ്മൻ...

വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026

തിരുവല്ല : വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026 ജൂലൈ  3 ന് രാവിലെ 10 ന് നടക്കും. തിരുവല്ല എസ് സി എസ് ക്യാംപസിലെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അധ്യക്ഷത വഹിക്കും. വർഗീസ് മാമ്മൻ എം എൽ എ സ്വാഗതം ആശംസിക്കും. ആൻ്റോ ആൻ്റണി എംപി, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, സംവിധായകൻ ബ്ലെസി, തിരുവല്ല നഗരസഭാധ്യക്ഷ എസ്. ലേഖ, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ തുടങ്ങിയവർ പങ്കെടുക്കും.

തിരുവല്ല നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്ന് എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 2026 ൽ യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ചവരെയും  കലാകായിക, വ്യാവസായിക മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെയുമാണ് യോഗത്തിൽ ആദരിക്കുന്നതെന്നും തിരുവല്ലയിൽ ഇതാദ്യമായാണ് ഇത്തരമൊരു ചടങ്ങ് നടക്കുന്നതെന്നും വർഗീസ് മാമ്മൻ എം എൽ എ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റ് തീരത്ത് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം

ദോഹ : കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം. തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിൽ...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ  കലവൂ‍ർ ​ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി...
- Advertisment -

Most Popular

- Advertisement -