Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷന്‍ തൂഫാന്‍...

ഓപ്പറേഷന്‍ തൂഫാന്‍ : പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കാറിലെത്തിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാര്‍ പൊലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്.

അക്രമികള്‍ മദ്യപിച്ചിരുന്നെന്നും കാറില്‍ മദ്യകുപ്പി ഉണ്ടായിരുന്നുവെന്നും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നൂറുകണക്കിനു കേസുകളാണ് ഒരു മാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്ഫോമിനു...

ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ഉടന്‍ അടൂരില്‍ : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ...
- Advertisment -

Most Popular

- Advertisement -