Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉന്നത വിദ്യാഭ്യാസ-തൊഴിൽ...

ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണം: ഡെപ്യൂട്ടി സ്പീക്കർ

ആലപ്പുഴ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനും നിരവധി തൊഴിൽ അവസരങ്ങൾക്കുമുള്ള സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

​കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണോദ്ഘാടനം (നക്ഷത്ര തിളക്കം 2026) ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

​മയക്കുമരുന്ന് വിപത്തിൻ്റെ വേരറുക്കുന്നതിനായി വിദ്യാർഥികളും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾ ജില്ലയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിദ്യാർഥികൾ നാട്ടിലെ മികച്ച പൗരന്മാരായി മാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

​ജി. സുധാകരൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. കേരളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമാണെന്നും ഇത് ഫലപ്രദമായ രീതിയിൽ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്കും  സാമൂഹ്യനീതിക്ക് വേണ്ടിയും വിദ്യാർഥികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​എ.ഡി. തോമസ് എം.എൽ.എ,​നഗരസഭ അധ്യക്ഷ മോളി ജേക്കബ്, മത്സ്യബോർഡ് കമ്മീഷണർ ഡോ. ആശ അഗസ്റ്റിൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂ‍ര്‍ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ ഇ ഡി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് കൈമാറി.സഹകരണ– ബാങ്ക് നിയമങ്ങൾ...

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പ്രളയ സാധ്യത മുന്നറിയിപ്പ് ഉള്ളതിനാൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -