Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsകാഴ്ച ചാരിറ്റബിൾ...

കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചരിത്ര സെമിനാർ പരമ്പര: ഒരു ദേശത്തിന്റെ കഥ തേടി 18-ന്

തിരുവല്ല: തിരുവല്ലയുടെ സാമൂഹിക-സാംസ്കാരിക-പൈതൃക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ പരമ്പരയായ ‘ഒരു ദേശത്തിന്റെ കഥ തേടി’ എന്ന പരിപാടിയുടെ രണ്ടാം ഏട് ജൂലൈ 18-ന് നടക്കും.  രാവിലെ 9-ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്.

നിരണത്തിന്റെ പ്രാദേശിക ചരിത്രവും ബഹുസ്വര സാംസ്കാരിക പൈതൃകവും വിവിധ വീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുന്ന സെമിനാറിൽ അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചർച്ച ചെയ്യുക. പ്രാചീന തുറമുഖമായ നെൽക്കിണ്ട, നിരണം പള്ളിയും മാർത്തോമയുടെ മാർഗവും, തൃക്കപാലീശ്വരവും നിരണത്തിന്റെ ക്ഷേത്രപൈതൃകവും, കണ്ണശ്ശ കവികൾ, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിവയെ ആസ്പദമാക്കി പ്രമുഖ ചരിത്രകാരന്മാരും വിദഗ്ദ്ധരും പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.

ചടങ്ങിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഷിബു തോമസ് അമ്പല്ലൂർ അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് അംഗം  സാം ഈപ്പൻ മുഖ്യാതിഥിയാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ : ചേർത്തല മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള   ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്)  ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നതാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ റെയിൽവേ ഗേറ്റ് തുറക്കുന്നത്  ആഗസ്റ്റ്...

ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു

ചങ്ങനാശ്ശേരി : ഓടേട്ടി തെക്ക് പാടശേഖരത്തിനു മടവീണു. ചങ്ങനാശ്ശേരി വാഴപ്പള്ളി കൃഷി ഭവനിലെ 505 ഏക്കറും വെളിയനാട് കൃഷി ഭവനിലെ 45 ഏക്കറും അടങ്ങുന്നതാണ് പാടം. അടുത്ത കൃഷിക്കായി പാടം ഒരുക്കുന്ന സമയത്താണ്...
- Advertisment -

Most Popular

- Advertisement -