Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം: സ്വര്‍ണനാണയം സമ്മാനം നേടാം

ആലപ്പുഴ: ആഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് പേര് ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലിനാണ് പേര് നിര്‍ദേശിക്കേണ്ടത്.

9074594578 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം ഒറ്റ സന്ദേശത്തിൽ രേഖപ്പെടുത്തിയാണ് അയക്കേണ്ടത്.

ഈ ഫോർമാറ്റിലുള്ള എൻട്രികൾ മാത്രമേ സ്വീകരിക്കൂ. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15-ന് വൈകീട്ട് മൂന്ന് മണി. വിജയിക്ക് ആലപ്പുഴ മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2251349. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982  കോടി രൂപയുടെ പദ്ധതികള്‍

തിരുവനന്തപുരം: നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും...

രാഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​നം: നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗതാ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ത്തും നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പോലീസ് ഏ​ർ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. റോ​ഡു​ക​ളി​ൽ തി​ര​ക്കു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ മു​ൻ​കൂ​ട്ടി യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ...
- Advertisment -

Most Popular

- Advertisement -