അടൂർ: സ്നേഹത്തിന്റെയും കരുണയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഡെയ്സി പാപ്പച്ചന്റെ (ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചന്റെ പത്നി) ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി ജൂലൈ 19-ന് വൈകിട്ട് 3-ന് അടൂർ കരുവാറ്റ ട്രിനി കൺവെൻഷൻ സെന്ററിൽ നടക്കും.
വൈകിട്ട് 3-ന് നടക്കുന്ന അനുസ്മരണ പ്രാർത്ഥനായോഗത്തിന് ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
4-ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡെയ്സി പാപ്പച്ചൻ അനുസ്മരണ വീഡിയോയുടെ പ്രദർശനത്തിന് ശേഷം അടൂർ പ്രകാശ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും.
മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡെയ്സി പാപ്പച്ചന്റെ ജീവിതവും സേവനപാരമ്പര്യവും അനുസ്മരിക്കുന്ന ‘ഡെയ്സി പാപ്പച്ചൻ സ്മരണിക’ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ സ്മരണികയുടെ ആദ്യപ്രതി ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് കൈമാറി പ്രകാശനം ചെയ്യും.
5-ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ “കരുതലിന്റെയും കരുണയുടെയും സംസ്കാരം വളർത്തുന്നതിൽ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ പ്രഥമ ഡെയ്സി പാപ്പച്ചൻ സ്മാരക പ്രഭാഷണം നടത്തും. സമ്മേളങ്ങളിൽ അഡ്വ പഴകുളം മധു എം എൽ എ, അഡ്വ ടി വി ശാന്തകുമാർ എം എൽ എ, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, മാത്തോമാ സഭാ അല്മായ സെക്രട്ടറി അഡ്വ അൻസിൽ കോമാട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.





