Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ആർക്കും ഗുരുതര പരിക്കുകളില്ല

കോട്ടയം: അയ്മനം ഏനാദിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്.  അറക്കപ്പൊടി കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയും കോട്ടയത്ത് നിന്ന് പരിപ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടം നടന്ന ഏനാദി പ്രദേശം അപകട സാധ്യത കൂടുതലുള്ള ഭാഗമാണെന്നാണ് പ്രദേശവാസികൾ പറഞ്ഞു.  റോഡിന്റെ വീതി കുറവിനൊപ്പം മിനുസവും അപകടങ്ങക്ക് കാരണമാകുന്നു. വാഹനങ്ങൾ പലപ്പോഴും വേഗത്തിൽ സഞ്ചരിക്കുന്നതു അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെന്നും, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാനെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും...

രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡൽഹി : കോൺഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് രാഹുല്‍ പത്രിക...
- Advertisment -

Most Popular

- Advertisement -