Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsമകളെ വിവാഹം...

മകളെ വിവാഹം കഴിച്ച് കൊടുത്തില്ല; പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരിൽ മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി.കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി നിർമ്മാണം നടക്കുന്ന വീട്ടിൽ വച്ച് മർദിച്ചത് .

സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ പൊലീസ് തിരയുകയാണ് .സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനിൽകുമാർ സമ്മതിച്ചില്ല.ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് അനില്‍കുമാറിനെ പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു.അനിൽ കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു.ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മർദ്ദിച്ചെന്നും അനിൽകുമാർ പൊലീസിനോട് പറഞ്ഞു.പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി മർദിച്ചു.പരിക്കേറ്റ അനിൽകുമാറും മകനും വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: അപർണദേവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം  പ്രവർത്തി പരിചയ മേളയിൽ  ക്ലേ-മോഡലിങ്ങ്  മത്സരത്തിൽ അപർണദേവൻ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ...

ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നൽകി.

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി . പുതിയ കമ്മിറ്റി രൂപീകരിക്കും വരെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള സ്ഥിതി തുടരാനും...
- Advertisment -

Most Popular

- Advertisement -