Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയുടെ സ്വകാര്യ...

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖലയ്‌ക്ക് ചരിത്രനേട്ടം. സ്‌കൈറൂട്ട് എയ്റോസ്‌പേസിന്റെ വിക്രം-1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി.രാജ്യത്ത്‌ സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.

ഉച്ചയ്‌ക്ക് 12.05-ന് റോക്കറ്റ് വിക്ഷേപിച്ചു . 12.21-ഓടെ ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിലെത്തിയതായി സ്ഥിരീകരിച്ചു.ഭൂമിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ എത്തിക്കാനാണ് വിക്രം-1 രൂപകൽപ്പന ചെയ്തിരിക്കുന്നത്.’ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കുള്ള ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്‌കൈറൂട്ട് എയ്റോസ്‌പേസസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ പ്രകാശിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോയെന്ന ചോദ്യത്തിന് രണ്ട് വാക്കിൽ മറുപടി നൽകി സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യു ഡി എഫ് കണ്‍വീനർ അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് കൂടുതൽ വിശദീകരിക്കാതെ രണ്ട് വാക്കിൽ മറുപടിയുമായി കേന്ദ്ര മന്ത്രി...

സ്ട്രോക്ക് ബോധവത്ക്കരണ പരിപാടിയും സ്ട്രോക്ക് എക്സ്പോയും സംഘടിപ്പിച്ചു

തിരുവല്ല: അന്താരാഷ്ട്രാ പക്ഷാഘാത ദിനത്തിന്റെ ഭാഗമായി പുഷ്പഗിരി ന്യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ട്രോക്ക് ബോധവത്ക്കരണ പരിപാടിയും, സ്ട്രോക്ക് എക്സ്പോയും സംഘടിപ്പിച്ചു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടന പ്രസംഗം...
- Advertisment -

Most Popular

- Advertisement -