Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഎന്‍എസ്എസില്‍ ഏകാധിപത്യ...

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ലെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. ‘സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും’ എന്നും ഉപമയായി ഗണേഷ് പറഞ്ഞു. എന്‍എസ്എസ് ഭരണഘടന താന്‍ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കും തുറന്നു നല്‍കണം. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഏതെങ്കിലും ഒരു സമുദായത്തെ ആക്ഷേപിക്കുന്ന ആളല്ല മുഖ്യമന്ത്രി. വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ആര്‍ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നാല്‍ അദ്ദേഹം കേന്ദ്രമന്ത്രിയാണെന്ന് പരിഗണിക്കണെമെന്നും  കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ- കെവൈസി പൂർത്തിയാക്കണം

തിരുവനന്തപുരം : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ...

കൊടും ചൂട് :  ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട്...
- Advertisment -

Most Popular

- Advertisement -