Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiമ​ഴ​ക്കെ​ടു​തി: ജമ്മു...

മ​ഴ​ക്കെ​ടു​തി: ജമ്മു കശ്മീരില്‍ മരണസംഖ്യ 11 കടന്നു: എല്ലാ സഹായവുമായി കേന്ദ്രം

ന്യൂഡ​ല്‍​ഹി: ജ​മ്മു കശ്മീരിൽ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ക​ട​ന്നു. അ​തി​ര്‍​ത്തി ജി​ല്ല​ക​ളാ​യ പൂ​ഞ്ച്, ര​ജൗ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ര​ണം നടന്നതായി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നിരവധി പേരെ കാ​ണാ​താ​യിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അമര്‍നാഥ് യാത്രയും ജമ്മുവിലെ മാതാ വൈഷ്‌ണോദേവി, ശിവ് ഖോരി ആരാധനാലയങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ദുരിതബാധിതരുടെ സുരക്ഷയ്‌ക്കായി സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ  ഉറപ്പ് നല്‍കി.

പൂഞ്ച് ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബുഫ്‌ലിയാസ് പ്രദേശത്ത് വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ആറ് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. മണ്ണിടിച്ചില്‍ ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ ജില്ലകളില്‍ ഒന്നിലധികം മേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരിച്ചടി നൽകി ഇന്ത്യ : ഓപ്പറേഷൻ സിന്ദൂർ : 12 ഭീകരർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി. ഇന്നു പുലർച്ചെ 1.44 നാണ് സംഭവം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 100...

ശബരിമല നട തുറന്നു

ശബരിമല : മണ്ഡലമകരവിളക്ക് മ​ഹോത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ്‌ നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി ഒരുമണിക്കൂർ നേരത്തെയാണ് നട തുറന്നത്. പുതുതായി...
- Advertisment -

Most Popular

- Advertisement -