Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖാദി ഓണം...

ഖാദി ഓണം റിബേറ്റ് മേള: ജില്ലാതല  ഉദ്ഘാടനം 26-ന്

ആലപ്പുഴ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2026 ലെ ഖാദി ഓണം റിബേറ്റ് മേള ജൂലൈ 23 മുതൽ ആഗസ്റ്റ് 25 വരെ നടക്കും. മേളയുടെ ജില്ലാതല  ഉദ്ഘാടനം ജൂലൈ 26 ന് രാവിലെ 11 മണിക്ക്  ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്  അങ്കണത്തിൽ   നിർവഹിക്കും.  ജി. സുധാകരന്റെ എം എൽ എ അധ്യക്ഷനാകും . എ.ഡി.തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് നൽകുന്നു. സർക്കാർ , അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ  ക്രെഡിറ്റ്  സൗകര്യം  ലഭ്യമാണ്. ഓരോ  1000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും.

സംസ്ഥാനതല മെഗാ നറുക്കെടുപ്പിന്റെ ഭാഗമായി ഒന്നാം സമ്മാനം ഒരാൾക്ക്  ടാറ്റാ ടിയാഗോ കാറും രണ്ടാം സമ്മാനമായി  14 ജില്ലയിലും ഓരോ സ്‌കൂട്ടറും സുസൂക്കി ആക്സസ് 125 )  മൂന്നാം സമ്മാനമായി 30 പേർക്ക്  5000/-  രൂപയുടെ ഖാദി ഗിഫ്‌റ്റ് വൗച്ചറും ലഭിക്കുന്നതാണ്.  കൂടാതെ ആഴ്ച തോറും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ 3000/- രൂപയുടെ ഖാദി ഗിഫ്‌റ്റ്  വൗച്ചറുകളും സമ്മാനമായി നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം : വിപണി ഉണർന്നു

കോട്ടയം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി. ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുന്നതിനാല്‍ അതിന് മുന്‍പ് കുട്ടികള്‍ക്കാവശ്യമായതെല്ലാം വാങ്ങാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കള്‍. മുന്‍ വര്‍ഷങ്ങളെ...

ഇന്ന് ലോക ഭൗമദിനം

എല്ലാ വർഷവും ഏപ്രിൽ 22 ന് ലോകമെമ്പാടുമുള്ള ആളുകൾ ഭൗമദിനം ആഘോഷിക്കുന്നു. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും അതിനു വേണ്ടി പ്രവർത്തിക്കുന്നതിനുമായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു.ഭൂമിയുടെ അമൂല്യമായ വിഭവങ്ങൾ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള...
- Advertisment -

Most Popular

- Advertisement -