Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകർഷക ദിനാചരണത്തിന്...

കർഷക ദിനാചരണത്തിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണവും കുരുമുളക് വള്ളികളുടെ വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കൽ, മികച്ച കർഷകരെ തിരഞ്ഞെടുക്കൽ, വിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, കാർഷിക സെമിനാറുകൾ, കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ, കാർഷിക മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, കർഷകർക്കുള്ള വിവിധ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും വിശദീകരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈ​ദരാബാദ് : തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു .ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിം നഗറിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജ അസുഖത്തെ...

സപ്ലൈകോ ഫെയറുകൾ നാളെ (ഏപ്രിൽ 13 ) തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : സപ്ലൈകോയുടെ എല്ലാ വിഷു - ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും നാളെ (ഏപ്രിൽ 13 ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും...
- Advertisment -

Most Popular

- Advertisement -