Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉഴവൂർ വിജയൻ...

ഉഴവൂർ വിജയൻ അനുസ്മരണവും എൻ.എൽ.സി. വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും

കോട്ടയം : ഉഴവൂർ വിജയൻ അനുസ്മരണവും എൻ.എൽ.സി. വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഉഴവൂരിലെ വസതിയിൽ നടന്നു. രാവിലെ 9ന് പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.സി.പി. സെക്കുലർ സംസ്ഥാന സെക്രട്ടറി ടി.വി. ബേബി സ്വാഗതവും, എൻ.സി.പി. സെക്കുലർ കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷതയും വഹിച്ചു.

കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.സി.പി. സെക്കുലർ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം ഏറ്റുവാങ്ങി. മുൻമന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്കാരം സമർപ്പിച്ചു.

ഓർമകളിലൂടെ’ എന്ന പ്രത്യേക അനുസ്മരണ പരിപാടിയിൽ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, മുൻമന്ത്രി വി.എൻ. വാസവൻ, മുൻമന്ത്രി മാത്യു ടി. തോമസ്, എൻ.സി.പി. സെക്കുലർ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്, കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാർ  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണർകാട് കത്തീഡ്രലിൽ നടതുറക്കൽ  തിങ്കളാഴ്ച

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന – ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ്...

നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്‌ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം.കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി...
- Advertisment -

Most Popular

- Advertisement -