Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് അമ്മയുടെ...

കൊല്ലത്ത് അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ

കൊല്ലം : അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ.കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള ചിന്നത്താമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്. മൂന്നു ദിവസം മുൻ‍പാണ് ചിന്നത്താമ്മ മരിച്ചത്.

വീട്ടിൽ കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു താമസം. കിടപ്പിലായിരുന്ന അമ്മയെ ശുശ്രൂഷിച്ചിരുന്നത് കൃഷ്ണസ്വാമിയായിരുന്നു. അമ്മ മരിച്ചവിവരം മറ്റാരെയും അറിയിക്കാതെ മൃതദേഹം വെള്ളത്തുണി ഉപയോഗിച്ച് മൂടുകയും ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജകൾ നടത്തുകയുമായിരുന്നു കൃഷ്ണസ്വാമി. കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. കൃഷ്ണസ്വാമിയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായാണ് നാട്ടുകാർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം : വ്യാപാരി വ്യവസായി നേതാവിനെതിരെ പരാതി

കായംകുളം : വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് നേതാവിനെതിരെ പരാതി.വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ആരോപണം. ഈ...

ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് ഭീമ ജൂവൽസ്  1 കോടി രൂപ സംഭാവന നൽകി

ചെങ്ങന്നൂർ:  ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്  ഭീമ ജൂവൽസ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ   1 കോടി രൂപ സംഭാവന നൽകി സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ തരംഗം മിഷൻ സെൻ്ററിൽ നടന്ന സ്കൂൾ...
- Advertisment -

Most Popular

- Advertisement -