Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രളയസാധ്യത :...

പ്രളയസാധ്യത : തോട്ടപ്പള്ളിയിലെ 34 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നു 

ആലപ്പുഴ :  കനത്തമഴയും നീരൊഴുക്കും തുടർന്നുള്ള പ്രളയസാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കിപ്പോകാനും ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചതായും ജില്ല പൂർണ്ണസജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു.

കിഴക്കൻ മലവെള്ളം ഒഴുകിയെത്തി കടലിലേക്ക് പോകുന്ന പ്രധാനവഴിയായ തോട്ടപ്പള്ളി സ്പിൽവേയിലെ മുന്നൊരുക്കങ്ങൾ നേരിട്ടെത്തി പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 ഉം പ്രവർത്തനക്ഷമമാണ്. ഇതിൽ 34 എണ്ണം നിലവിൽ തുറന്നിട്ടുണ്ട്.

ശനിയാഴ്ച്ച വൈകുന്നേരത്തോടുകൂടി 39 ഷട്ടറുകളും പൂർണമായി തുറക്കും. നിലവിൽ നീരൊഴുക്ക് വലിയ തോതിലില്ലെങ്കിലും വൈകുന്നേരത്തോടുകൂടി നീരൊഴുക്ക് വർധിക്കും എന്നാണ് കരുതുന്നത്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇവിടെ പൊഴിമുറിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശനിയാഴ്ച്ച രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്.

കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാതിരിക്കാൻ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. പ്രളയസാധ്യതാ പ്രതിരോധ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ശനിയാഴ്ച്ച രാവിലെ തന്നെ യോഗം ചേർന്നിരുന്നു.

വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി പ്രളയസാധ്യത പ്രതിരോധിക്കാനായി റവന്യു വകുപ്പടക്കം മേൽനോട്ടം വഹിക്കുന്ന ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ഞായറാഴ്ച്ചയും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണ്. നിലവിൽ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നദീതീരങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹിതയായ ഗര്‍ഭിണിയ്ക്ക്‌  ഗര്‍ഭം അലസിപ്പിക്കാൻ  കോടതി അനുമതി നല്‍കി

തിരുവല്ല: വിവാഹിതയായ ഗര്‍ഭിണിയ്ക്ക്‌ 27 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാൻ  കേരളാ ഹൈക്കോടതി അനുമതി നല്‍കി. തിരുവല്ലാ സ്വദേശിനിയായ 19കാരിയ്ക്കാണ്‌ ഇപ്രകാരം അനുവാദം നല്‍കിയത്‌. 2023 മെയ്‌ 20 നാണ്‌ പെൺകുട്ടി വിവാഹിതയായത്‌....

ലബനനിൽ ഇസ്രയേൽ ആക്രമണം: നിരവധി പേർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി: ലബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്....
- Advertisment -

Most Popular

- Advertisement -