കൊച്ചി : പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് അഭ്യർഥിച്ചുള്ള ഹർജി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) ഫയലില്‍ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണു ഹർജി സമർപ്പിച്ചത്.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം നേട്ടം ലഭിക്കാന്‍ ഇടയാക്കിയെന്നുമാണ് പരാതി. ഇതിനകം 750 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും വിപണിയിലെ തുല്യമത്സര സാഹചര്യമെന്ന സാമാന്യനീതിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ പദ്ധതിയെന്നും ഹർജിയിൽ പറയുന്നു .





