Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും...

ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേക്കു വീണ് വിദ്യാർഥിനിയുടെ കാൽപാദം അറ്റു

ആലപ്പുഴ : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങിയ നിയമ വിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം.ട്രെയിൻ പൂർണമായി നിർത്തുന്നതിനു മുൻപ് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണം.

തിരുവനന്തപുരത്ത് എൽഎൽബിക്കു പഠിക്കുന്ന കാർത്തിക കൊച്ചുവേളി–മൈസൂരു ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിലിറങ്ങുമ്പോഴാണ് വീണത് .കാർത്തികയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മയും സഹോദരിയും സ്റ്റേഷനിൽ എത്തിയിരുന്നു.  യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് നീങ്ങിത്തുടങ്ങിയ ട്രെയിൻ 15 മിനിറ്റോളം നിർത്തിയിട്ടു.ചേർത്തല പോലീസും റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് കാർത്തികയെ പുറത്തെടുത്ത് ചേർത്തലയിലെ ആശുപത്രിയിലെത്തിച്ചു .പാളത്തിൽ നടത്തിയ പരിശോധനയിൽ അറ്റുപോയ പാദം കണ്ടെത്തി .കാർത്തികയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 26-10-2024 Karunya KR-677

1st Prize Rs.80,00,000/- KW 819787 (ERNAKULAM) Consolation Prize Rs.8,000/- KN 819787 KO 819787 KP 819787 KR 819787 KS 819787 KT 819787 KU 819787 KV 819787 KX 819787...

ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് വന്ന പെൺകുട്ടിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചു

കൊല്ലം : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് വന്ന പെൺകുട്ടിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചു. ഒപി വിഭാഗത്തിൽ  ചികിത്സയ്ക്കെത്തിയ പതിനെട്ടുകാരിക്കാണു മരുന്നു മാറി കുത്തിവയ്പ് എടുത്തത്. പരാതിയെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -