ഹൈദരാബാദ് : അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ വൻ സുരക്ഷാവീഴ്ച.നാല് അത്യാധുനിക എ.കെ. 47 ഉൾപ്പെടെ തോക്കുകളും വെടിക്കോപ്പുകളും സൈനികായുധങ്ങളും മോഷണംപോയതായാണ് റിപ്പോർട്ട്. ഇതിനുപുറമേ രാത്രി കാഴ്ച സാധ്യമാക്കുന്ന ബൈനോക്കുലർ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടമായി .
ഞായറാഴ്ച രാത്രിയാണ് ആയുധങ്ങൾ കാണാതായ വിവരം സൈനിക ഉദ്യോഗസ്ഥർ അറിഞ്ഞത്. മോഷണം പോയ ആയുധങ്ങൾക്കു വിപണിയിൽ ഏകദേശം 15 ലക്ഷം രൂപയോളം വിലവരും. ഏതു സമയത്താണ് കവർച്ച നടന്നതെന്ന കാര്യം വ്യക്തമല്ല.അതീവ സുരക്ഷാ മേഖലയിൽ നടന്ന ആയുധമോഷണം വൻ ആശങ്കയാണ് ഉയർത്തുന്നത്.





