Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ടൂറിസ്റ്റ്...

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽനിന്ന് എത്തി ഇടിച്ചുകയറുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു അപകടം. മിനി ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു.

പരിക്കേറ്റ വിദ്യാർഥികളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപിന്റെ മരുമകന്റെ പുന്നമട സന്ദർശനം:  പ്രതീക്ഷയോടെ ‌ആലപ്പുഴ ടൂറിസം

ആലപ്പുഴ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബുലോസായുടെയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെയും പുന്നമട സന്ദർശനം ജില്ലയിലെ ടൂറിസം മേഖലയ്ക്കു മുതൽക്കൂട്ടാകും. പുന്നമടക്കായലിന്റെയും നെഹ്റു ട്രോഫി വള്ളംകളിയുടെയും...

45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’  സൂപ്പർടാങ്കർ  ഹോർമുസ്  കടന്നു: 13-ന് ഇന്ത്യയിൽ എത്തും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 45,000 ടൺ എൽപിജിയുമായി 'സർവ് ശക്തി'  സൂപ്പർടാങ്കർ  ഹോർമുസ് സുരഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ ഉച്ചയോടെയാണ്...
- Advertisment -

Most Popular

- Advertisement -