Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശുദ്ധ മദര്‍...

വിശുദ്ധ മദര്‍ തെരേസയുടെ 29 -ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം

ചങ്ങനാശ്ശേരി: വിശുദ്ധ മദര്‍ തെരേസ സേവനത്തിന്റെയും പുണ്യ പ്രവര്‍ത്തിയുടേയും കാരുണ്യത്തിന്റെയും മഹനീയ മാതൃകയാണെന്നും പ്രാര്‍ത്ഥിക്കുന്ന കരങ്ങളേക്കാള്‍ വിശുദ്ധമാണ് സഹായിക്കുന്ന കരങ്ങളെന്നും മദര്‍ തെരേസയുടെ സന്ദേശം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരിക്കണമെന്നും ഈശ്വര സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ സാമൂഹിക പ്രതിബദ്ധതയോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുവെന്നും വിനു ജോബ് എം.എല്‍.എ .വിശുദ്ധ മദര്‍ തെരേസയുടെ 29-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു മദര്‍ തേരേസ ഫൗണ്ടേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നാലുകോടി പുതുജീവന്‍ ഭവനത്തില്‍ വച്ചു നടന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

29 -ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍ ആന്റണി ഏത്തക്കാട് ഉദ്ഘാടനം ചെയ്തു. വഴിയോരങ്ങളിലും തെരുവുകളിലും കിടന്നു നരകിക്കുന്നവരുടെ ആത്മാവ് നഷ്ടപ്പെടാതെ അവരെ വാരിപുണര്‍ന്നു ദൈവസന്നിദ്ധിയില്‍ ഉയര്‍ത്തുവാന്‍ മദര്‍ തേരേസ ഓടി നടന്നു ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്നുവെന്നും മോണ്‍ ആന്റണി ഏത്തക്കാട് പറഞ്ഞു.

യോഗത്തില്‍ ചെയര്‍മാന്‍ ലാലി ഇളപ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോമോന്‍ കടപ്രാകുന്നേല്‍, സൈബി അക്കര, ജോഷി കൊല്ലാപുരം, എബി വര്‍ഗീസ്, സാബു കോയിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കെ എല്‍ എം ന്റെ നേതൃത്വത്തില്‍ സ്നേഹവിരുന്നും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥിക്ക് മദ്യം നൽകി മർദ്ദിച്ചതായി പരാതി

അടൂർ: ഏഴംകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നൽകി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അടൂർ പൊലീസ് ഇന്ന് കേസെടുത്തു. ഞായർ രാത്രി 9ന് റോഡിൽ നിൽക്കുമ്പോൾ ഗ്രേ കളർ...

ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : ചിഹ്നം തെങ്ങിന്‍ തോപ്പ് 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂര്‍- അഡ്വ പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി അനില്‍കുമാര്‍, കടുത്തുരുത്തി- സുരേഷ് എട്ടിക്കുന്നേല്‍,...
- Advertisment -

Most Popular

- Advertisement -