പത്തനംതിട്ട: കോന്നിയിൽ പ്രണയിനി ജീവനൊടുക്കിയതിൻ്റെ മനോവിഷമത്തിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് എലി മുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്.
പ്രവീണുമായി ഇഷ്‌ടത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണാ പ്രകാശ് (16) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്ന് എറണാകുളം പൊലീസിൻ്റെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു





