Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയില്‍ ചാക്കുകളില്‍...

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

പാലക്കാട് : അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ട് .

ഞായറാഴ്ച ഉച്ചയോടെ പ്രദേശത്ത് കാലിമേയ്ക്കാൻ എത്തിയവരാണ് പുഴയിലൂടെ ഒഴുകിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്ന് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മൂന്നുദിവസം മുൻപുവരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാവാം ചാക്കുകൾ അടിഞ്ഞതെന്നു കരുതുന്നു.അഗളി ഡിവൈ.എസ്.പി. ആര്‍. അശോകന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-09-2025 Karunya Plus KN-588

1st Prize ₹1,00,00,000/- PT 336829 (GURUVAYOOR) Consolation Prize ₹5,000/- PN 336829 PO 336829 PP 336829 PR 336829 PS 336829 PU 336829 PV 336829 PW 336829 PX 336829...

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു

ആലപ്പുഴ : കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം. പൂർണമായ...
- Advertisment -

Most Popular

- Advertisement -