Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും നാളെയും...

ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. എന്നാൽ ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. 36.2 ഡിഗ്രി വരെ ചൂട് ഉയര്‍ന്നു ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവനടിയുടെ പീഡന പരാതി : സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു . ഇന്നലെ രാത്രി തൊടുപുഴയിൽവച്ച് കസ്റ്റ‍ഡിയിൽ എടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്നു രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. രണ്ടാഴ്ചത്തേക്കാണ്...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക്...
- Advertisment -

Most Popular

- Advertisement -