Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇറാന്റെ അഞ്ച്...

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു ; ജോർദാനിലെ യുഎസ് വ്യോമതാവളനെ ആക്രമിച്ച് ഇറാൻ

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിച്ചതിനു പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ അമേരിക്ക തകർത്തു .4 കപ്പലുകളെ ഒമാൻ തീരത്തും ഒരു കപ്പലിനെ ഖാർഗ് ദ്വീപിനു സമീപവുമാണ് ആക്രമിച്ചത്.

യുഎസ് വിമാനവാഹിനിക്കപ്പലിനും ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറിനും നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ യുഎസ് നിയന്ത്രണത്തിലുള്ള അൽ അസ്റാഖ് വ്യോമതാവളത്തിനും രണ്ട് അമേരിക്കൻ നാവികസേനാ യുദ്ധക്കപ്പലുകൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഇറാനും പ്രതികരിച്ചു. കൂടുതൽ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പു നൽകി .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവ് നായ്ക്കളുടെ ദയാവധം : തദ്ദേശ വകുപ്പ് മാർ​ഗനിർദേശം പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ് .അക്രമകാരികളും മാരകരോഗം ബാധിച്ചതുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിനാണ് കർശന വ്യവസ്ഥകളോടെ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പേവിഷ ബാധയേറ്റതും ഗുരുതരമായി...

ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി...
- Advertisment -

Most Popular

- Advertisement -