Wednesday, September 9, 2026
No menu items!

subscribe-youtube-channel

Homemavelikkraസ്വകാര്യ ബസുമായി...

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മാവേലിക്കര : കോളേജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി. പരമേശ്വർ (18) ആണ് മരിച്ചത്. കായംകുളം–തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് സമീപം ഇന്ന് രാവിലെ 8.25ഓടെയായിരുന്നു അപകടം.

ചെട്ടികുളങ്ങര ഭാഗത്തുനിന്ന് കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന പരമേശ്വർ, കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പരമേശ്വർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ തെറിച്ചുപോയ സ്കൂട്ടർ റോഡിലൂടെ പിന്നാലെ വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. ഇതോടെ ബൈക്ക് യാത്രികനും അപകടത്തിൽപ്പെട്ടു.

ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനാണ് പരമേശ്വർ. പ്രസാദ് ബഹറൈനിൽ ജോലി ചെയ്യുകയാണ്. ഗൗരി പ്രിയയാണ് സഹോദരി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഗവണ്മെന്റ് എൽ പി  സ്കൂൾ പുതിയ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം

തിരുവല്ല: തിരുവല്ല നഗരസഭ കാവുംഭാഗം ഗവണ്മെന്റ് എൽ പി  സ്കൂളിൽ പുതിയ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  അനുജോർജ് നിർവഹിച്ചു.  വാർഡ് കൗൺസിലർ  അന്നമ്മ മത്തായി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജിജി...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം : ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ന്യൂയോർക് : ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം.ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാ​ഹനമാണ് അപകടത്തിൽപെട്ടത്. 30 പേർക്ക് പരുക്കേറ്റു.ചിലരുടെ പരുക്ക് ഗുരുതരമാണ്. ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന...
- Advertisment -

Most Popular

- Advertisement -