കായംകുളം : കായംകുളം കരിപ്പുഴ തോടിന് കുറുകെ മാർക്കറ്റ് പാലം പൊളിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ മാർക്കറ്റ് പാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും.
മുക്കവല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാർക്ക് ജംഗ്ഷൻ പാലം വഴിയോ കാരിയത്ത് പാലം വഴിയോ തിരിഞ്ഞ് മാർക്കറ്റിലേക്ക് പോകേണ്ടതാണ്. മാർക്കറ്റ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാരിയത്ത് പാലം വഴിയോ പാർക്ക് ജംഗ്ഷൻ പാലം വഴിയോ തിരിഞ്ഞ് മുക്കവല ഭാഗത്തേക്ക് പോകണം. വലിയ വാഹനങ്ങൾ പാർക്ക് ജംഗ്ഷൻ-ബൈപാസ് പാത ഉപയോഗിക്കേണ്ടതാണ്.





