Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധ...

ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ

തിരുവല്ല : ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ.  സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, മുതിർന്ന പൗരന്മാർ വനിതകൾ യുവജനങ്ങൾ എന്നിവർക്കായി സമ്മേളനങ്ങളും ക്യാമ്പുകളും നടത്തുക, ദേശീയ, റീജണൽ, സോണൽ പരിപാടികൾക്ക് ആതിയേത്വം വഹിക്കുക എന്നീ പരിപാടികൾക്ക് പ്ലാനിംഗ് ഫോറം രൂപം നൽകിയത്.

ദേശീയ നിർവ്വഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ  പ്ലാനിംഗ് ഫോറം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ മുഖ്യപ്രഭാഷണം നടത്തി.

റീജണൽ യൂത്ത് വർക്ക്  ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ്, മുൻ സബ് റീജൺ  ചെയർമാൻമാരായ ജൂബിൻ ജോൺ, അഡ്വ.എം.ബി നൈനാൻ, കെ.സി മാത്യു, സ്പോർട്സ് ആൻഡ് ഗെയിംസ് ദേശീയ വൈസ് ചെയർമാൻ കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്റ്റാൻഡിങ് കമ്മറ്റി കൺവീനർമ്മാരായ സജി മാമ്പ്രകുഴിയിൽ, ഐസക് തോമസ് വി., റെയ്മോൾ ജോൺസൺ, അഡ്വ. നിതിൻ വർഗീസ് ഏബ്രഹാം, ഷിജു കെ. കുര്യൻ, ബിജു സി തോമസ്, ബോർഡ് കൺവീനർമാരായ ജേക്കബ് വർഗീസ്, സജി വിഴലയിൽ,  പി.പി മാത്യു, റോയ് വർഗീസ്, ഉമ്മൻ വർഗീസ്, റോയി പി. ചാണ്ടി എന്നിവർ ചർച്ചകൾക്കും പദ്ധതി ആവിഷ്കാരത്തിനും നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവന് 1560 രൂപയാണ് വർദ്ധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന വിപണിയിൽ ഒറ്റയടിക്ക് വലിയ വർദ്ധനവ് ഉണ്ടായതോടെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 1.10...

തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി

തിരുവല്ല: തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ  ബിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് സേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, കാപ്പ കേസ് പ്രതിയെ വഴി വിട്ടു സഹായിച്ചു എന്നിങ്ങനെയുള്ള ആരോപണത്തെ...
- Advertisment -

Most Popular

- Advertisement -