Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപമ്പാ നദിയിൽ...

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

കോഴഞ്ചേരി: കോഴഞ്ചേരി പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് അതിഥി തൊഴിലാളികളിൽ  കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളെ ടൗണിലെ ലോഡിംഗ് തൊഴിലാളി നദിയിലുടെ നീന്തി എത്തി രക്ഷപെടുത്തി.

കോഴഞ്ചേരി വലിയ പാലത്തിന് അടിയിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയായ അസം സ്വദേശി വിവേകിൻ്റെ (25) മൃതദേഹമാണ് ഫയർ ഫോഴ്സ് സ്‌കൂബാ ടീം കണ്ടെടുത്തത്. ഇന്ന് വൈകിട്ട് 4.30 ന് ആണ് ഇരുവരും നദിയിൽ കുളിക്കാനിറങ്ങിയത്. രണ്ടു പേരും ഒഴുക്കിൽപ്പെട്ടെന്ന വിവരം ലഭിച്ച ഉടൻ തന്നെ നദിയിലേക്ക് ചാടി നീന്തിയെത്തി ഹരിദാസ് രക്ഷപെടുത്തി നദീ തീരത്ത് എത്തിച്ചു.

ഒരാൾ മുങ്ങിത്താഴുന്നത് കണ്ട് മറ്റൊന്നും ആലോചിക്കാതെയാണ് ഹരിദാസ് ഒരു ജീവനെ രക്ഷയുടെ തീരത്തണച്ചത്. കോഴഞ്ചേരി ബിഎംഎസ് ടൗൺ ഹെഡ് ലോഡ് യൂണിറ്റ് തൊഴിലാളിയാണ് കുട്ടച്ചൻ എന്ന ഹരിദാസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തപാൽ ഡിവിഷന്റെ തപാൽ അദാലത്ത്  29 ന്

കോട്ടയം: ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ  സൂപ്രണ്ട് ഓഫീസിൽ നടക്കും. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലെ തപാൽ  സംബന്ധിച്ച പരാതികൾ അദാലത്തിൽ...

ഓച്ചിറയിലും ആലപ്പുഴയിലും നിർമാണ പ്രവർത്തനങ്ങൾ: ട്രെയിൻ ഗതാഗതത്തിൽ  നിയന്ത്രണം

തിരുവനന്തപുരം : ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല ദീർഘദൂര ട്രെയിനുകളുടെയും സർവീസ് ഭാഗികമായി റദ്ദാക്കുകയും വൈകുകയും ചെയ്യും. തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -