കോഴിക്കോട് : മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇഡി സംഘം കോഴിക്കോടെത്തി ചോദ്യം ചെയ്തു.മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിറിനെയാണ് ഇന്നലെ ചോദ്യം ചെയ്തത് . പിന്നാലെ ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ സ്വർണവും പണവും ലോക്കറിലുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യും.
അതേസമയം ,വീണയുടെ പക്കൽനിന്നും ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണെന്നും ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി വീണയോടു ചോദിച്ചിട്ടില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു





