Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsഅംബായാഗം: നാലാം...

അംബായാഗം: നാലാം നാരായണീയ പാരായണം ഉദ്ഘാടനം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ദേവീഭാഗവത സത്രത്തിന് മുന്നോടിയായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ നാലാം ദിനത്തിലെ ചടങ്ങുകൾ നടന്നു. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന സെക്രട്ടറി കെ. ആർ. ഗോപിനാഥൻ നാലാം ദിവസത്തെ പാരായണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം വി. ആർ. അനിൽകുമാർ, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ, സി. എൻ. പ്രസാദ്, ജയൻ മാളിയേക്കൽ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സെപ്റ്റംബർ 15 -ന് ആരംഭിച്ച നാരായണീയ പാരായണയജ്ഞം 21 ദിവസം നീണ്ടുനിൽക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാരായണീയ സമിതികൾ ഓരോ ദിവസവും പാരായണത്തിൽ പങ്കെടുക്കുന്നുണ്ട്.  പാരായണത്തിനായി വരും ദിവസങ്ങളിലും കൂടുതൽ സമിതികൾ തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെത്തും. ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രധാന സത്രത്തിന് മുന്നോടിയായാണ് നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫാ.ജയിംസ് മുല്ലശ്ശേരിയെ ആദരിച്ചു

ചങ്ങനാശ്ശേരി: ഇന്ത്യയിലെ ഐസിഎസ്ഇ,  ഐ എസ് സി സ്കൂളുകളുടെ അഫിലിയേറ്റിങ് പ്രസ്ഥാനമായ Assn of School certification പ്രസിഡൻറായി  തിരഞ്ഞെടുത്ത  ഫാ ജയിംസ് മുല്ലശ്ശേരിയെ ചങ്ങനാശേരി സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എസ് ബി...

ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം. അടുത്ത തീര്‍ത്ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ പ്രസിഡന്റ് കെ ജയകുമാര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം,...
- Advertisment -

Most Popular

- Advertisement -